നിലവിലില്ലാത്തതോ തെറ്റായി പ്രതിനിധീകരിക്കുന്നതോ ആയ നിക്ഷേപങ്ങളിലേക്ക് വ്യക്തികളെ കബളിപ്പിക്കാനും വഞ്ചിക്കാനുമായി തട്ടിപ്പുകാര്‍ രൂപകല്പന ചെയ്ത തട്ടിപ്പ് അല്ലെങ്കില്‍ വഞ്ചനാത്മക സ്‌കീമുകളാണ് നിക്ഷേപത്തട്ടിപ്പുകള്‍. സ്വത്ത് വര്‍ധിക്കാനും നിക്ഷേപങ്ങളില്‍ വലിയ ലാഭം നേടാനുമുള്ള ആളുകളുടെ ആഗ്രഹത്തെയാണ് ഇത്തരം തട്ടിപ്പുകള്‍ ഇരയാക്കുന്നത്.

സ്വത്തിനോടും ചുരുങ്ങിയ സമയത്ത് നല്ല ലാഭം നേടാനുമുള്ള വ്യക്തിയുടെ ആഗ്രഹത്തെയാണ് ഇത്തരം നിക്ഷേപത്തട്ടിപ്പുകള്‍ സാധാരണയായി ദുരുപയോഗം ചെയ്യുന്നത്. പലപ്പോഴും ഉയര്‍ന്ന ലാഭം, പ്രത്യേക ഇടപാടുകള്‍ വാഗ്ദാനം ചെയ്തും അല്ലെങ്കില്‍ വ്യക്തികള്‍ ഏറെ ക്ലേശപ്പെട്ട് സമ്പാദിച്ച പണം നല്‍കാന്‍ അവരെ വശീകരിക്കുന്നതിന് രഹസ്യ വിവരം നല്‍കിയുമാണ് തട്ടിപ്പുകാര്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്. തങ്ങളുടെ വാഗ്ദാനങ്ങള്‍ നിയമാനുസൃതവും ആളുകള്‍ ആവശ്യപ്പെടുന്നതുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജ നേട്ടങ്ങള്‍, തെളിവുകള്‍, അല്ലെങ്കില്‍ സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ പോലുള്ള വശീകരിക്കുന്ന തന്ത്രങ്ങള്‍ തട്ടിപ്പുകാര്‍ പയറ്റുന്നു.